photos

സ്ക്കൂളില്‍ നടന്ന വിവിധ പ്രനര്‍‍ത്തനങ്ങളുടെ ചിത്രങ്ങള്‍ക്ക് PHOTOS പേജ് സന്ദര്‍ശിക്കുക

Tuesday 9 September 2014


സാക്ഷരം 2014

സ്ക്കൂള്‍ വിദ്യാര്‍ത്ഥികളക്കിടയിലെ നിരക്ഷരത കണ്ടത്തുന്നതിനും പരിഹരിക്കുന്നതിനുമായി ജില്ലാ പഞ്ചായത്തും DIET ഉം ചേര്‍ന്ന് നടപ്പിലാക്കുന്ന സാക്ഷരം പരിപാടിക്ക് 2014 ആഗസ്റ്റ് 6 ന് തുടക്കം കുറിച്ചു. പി ടി എ സംഘടിപ്പിച്ച യോഗത്തില്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി. വല്‍സമ്മ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രീ ടെസ്റ്റ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 3 കുട്ടികളെയാണ് കണ്ടെത്തിയതെങ്കിലും ചിഹ്നങ്ങള്‍ ശരിയായി ഉറയ്ക്കാത്ത 8 കുട്ടികളെക്കൂടി ഉള്‍പ്പെടുത്തിയാണ് ക്ലാസുകള്‍ നടത്തുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ക്ലാസ് നടത്തുന്നത്. കുട്ടികളും രക്ഷിതാക്കളും വളരെയേറെ താല്‍പര്യമെടുക്കുന്നു. ഹോം വര്‍ക്ക് കൃത്യമായി ചെയ്യുന്നുണ്ട്.

സ്വാതന്ത്ര്യ ദിനാഘോഷം 2014

സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് വാര്‍ഡ് മെമ്പര്‍ ശ്രീമതി. സാഹിദ മുഹമ്മദ്കുഞ്ഞി പതാക ഉയര്‍ത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി. വല്‍സമ്മ ജോസഫ് അദ്ധ്യക്ഷയായിരുന്നു. PTA, SMC അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. യോഗത്തിനുശേഷം ലഡുവും പായസവും വിതരണം ചെയ്തു.
ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യദിനക്വിസ്, പതിപ്പുനിര്‍മ്മാണം, പതാകനിര്‍മ്മാണം എന്നീ മല്‍സരങ്ങളും ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.


വായനാദിനം 19-06-2014

2014 ജൂണ്‍ 19 ന് വായനാദിനത്തില്‍ പുസ്തകപ്രദര്‍ശനം നടത്തി. പി എന്‍ പണിക്കര്‍ അനുസ്മരണവും സാഹിത്യകാരന്‍മാരെ പിരചയപ്പെടുത്തലും സംഘടിപ്പിച്ചു.
വായനാവാരത്തോടനുബന്ധിച്ച് പത്രവാര്‍ത്ത ക്വിസ് നടത്തി. ഓരോ ദിവസത്തെയും പത്രവാര്‍ത്തയില്‍ നിന്നും ചോദ്യങ്ങള്‍ ബോര്‍ഡില്‍ അതിന് കൂടുതല്‍ ശരിയായ ഉത്തരം കണ്ടെത്തി കൊണ്ടുവരുന്ന കുട്ടിക്ക് സമ്മാനം നല്‍കുകയും ചെയ്തുവരുന്നു.

പരിസരദിനം 2014 ജൂണ്‍ 5

2014 ജൂണ്‍ 5 ന് ലോകപരിസര ദിനത്തില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ പരിസരദിനാചരണത്തിന്റെ പ്രാധാന്യത്തെക്കറിച്ച് ഹെഡ്‌മിസ്ട്രസ് ശ്രീമതി. വല്‍സമ്മ ജോസഫ് സംസാരിച്ചു. പരിസരദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികള്‍ ഏറ്റുചൊല്ലി. ഓരോ ക്ലാസിലും പരിസരവുമായി ബന്ധപ്പെട്ട ഗാനങ്ങള്‍ ആലപിച്ചു. കാടിന്റെ ചിത്രീകരണം നടത്തി. ഒരു കുട്ടിക്ക് ഒരു മരം വീതം സ്ക്കൂള്‍ കോമ്പൗണ്ടില്‍ നട്ടു. ഗ്രാമപഞ്ചായത്ത് നല്‍കിയ മരത്തൈകള്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്തു. പരിസരദിന ക്വിസ് മല്‍സരവും നടത്തി.

പ്രവേശനോല്‍സവം 2014 ജൂണ്‍ 3

2014-15 വര്‍ഷത്തെ പ്രവേശനോല്‍സവം വളരെ ഭംഗിയായി ആഘോഷിച്ചു. പി ടി എ യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങളെല്ലാം സൗജന്യമായി നല്കി. കുട്ടികളെ തൊപ്പി അണിയിച്ച്, ബലൂണ്‍ നല്‍കി പ്രവേശനോല്‍വഗാനത്തിന്റെ അകമ്പടിയോടെ സ്ക്കൂളിലേയ്ക്കാനയിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി. സാഹിദ മുഹമ്മദ്കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മധുരപലഹാരവിതരണവും നടത്തി.