photos

സ്ക്കൂളില്‍ നടന്ന വിവിധ പ്രനര്‍‍ത്തനങ്ങളുടെ ചിത്രങ്ങള്‍ക്ക് PHOTOS പേജ് സന്ദര്‍ശിക്കുക

Friday 30 October 2015

ഓഗസ്റ്റ്‌ 15 നു സ്കൂളിൽ നടന്ന ആഘോഷപരിപാടികളിൽ നിന്ന്

Tuesday 14 July 2015

പരിസ്ഥിതി ദിനം-ജൂണ്‍ 5

പരിസ്ഥിതി ദിനം-ജൂണ്‍ 5 


മരങ്ങളുമായ് കൂട്ടുകൂടി  കല്ലുംകൂട്ടത്തിലെ കുട്ടികൾ 


വാർഡ്‌ മെമ്പർ ഷാഹിദ മുഹമ്മദ്‌ കുഞ്ഞി ഉൽഘാടനം ചെയ്യുന്നു









പ്രവേശനോത്സവം 2015-16 ചെങ്കള പഞ്ചായത്ത്‌ തല പ്രവേശനോത്സവം ജി.എൽ.പി.എസ് കല്ലുംകൂട്ടത്തിൽ

പ്രവേശനോത്സവം 2015-16 

ചെങ്കള പഞ്ചായത്ത്‌ തല പ്രവേശനോത്സവം ജി.എൽ.പി.എസ് കല്ലുംകൂട്ടത്തിൽ  




Wednesday 11 March 2015

കല്ലുംകൂട്ടം GLPS ലെ കുട്ടികള്‍ പുതുക്കിയ യൂണിഫോമില്‍. ചിത്രങ്ങള്‍ക്ക് PHOTOS പേജ് നോക്കുക.

Saturday 24 January 2015

Uniform Distribution

2014-15 വര്‍ഷത്തെ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം 2015 ജനുനരി 5 ന് വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാഹിദ മുഹമ്മത് കുഞ്ഞി നിര്‍വ്വിഹിച്ചു 

സാക്ഷരം പ്രഖ്യാപനം
പരിപാടിയില്‍ പി ടി എ പ്രസിഡണ്ട്, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രീ. രാജേഷ് പാടിയുടെ നേതൃത്വത്തില്‍ സര്‍ഗ്ഗാല്‍മക ക്യാമ്പ് നടത്തി.

ഇംഗ്ലീഷ് ബാലസഭ
മാസത്തില്‍ ഒരു തവണ ഇംഗ്ലീഷ് ബാലസഭ സംഘടിപ്പിക്കുന്നുണ്ട്.

ഇംഗ്ലീഷ് അസംബ്ലി
എല്ലാ വ്യാഴാഴ്ച്ചയും ഇംഗ്ലീഷ് അസംബ്ലി ചേരുന്നുണ്ട്

ശിശുദിനം (2014 നവംബര്‍ 14)
ശിശുദിനത്തോടനുബന്ധിച്ച് ബാലസഭ ചേര്‍ന്നു. നെഹൃ അനുസ്മരണം നടത്തി. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പായസവിതരണം നടത്തി.

സ്ക്കൂള്‍ തല ക്വിസ് മല്‍സരങ്ങള്‍
സയന്‍സ് ക്വിസ്, ഗണിതക്വിസ് എന്നിവ നടത്തി. വിജയികളെ ഉപജില്ലാതലത്തില്‍ പങ്കെടുപ്പിച്ചു.


ഫോക്കസ് സ്ക്കൂള്‍
ഫോക്കസ് സ്ക്കൂള്‍ 2015 നല്‍ നമ്മുടെ വിദ്യാലയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് സ്ക്കൂള്‍ തല SRG ചേര്‍ന്നു. ഇതില്‍ PTA പ്രസിഡണ്ട്, MPTA പ്രസിഡണ്ട്, വാര്‍ഡ് മെമ്പര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഗൃഹ സന്ദര്‍ശനത്തിനായി സ്കാഡുകള്‍ രൂപീകരിച്ചു.
ഫോക്കസ് സ്ക്കൂളുമായി ബന്ധപ്പെട്ട് SMC ചേര്‍ന്നു. സെമിനാര്‍ നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ചു. MLA യുടെ സാന്നിധ്യത്തില്‍ 2014 നവംബര്‍ 23 നു നടത്തിയ സെമിനാര്‍ വന്‍ വിജയമായിരുന്നു. ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക

കേരളപ്പിറനി ദിനം (നവംബര്‍ 1)
കേരളപ്പിറനി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

സാക്ഷരം ക്യാമ്പ് (2014 സെപ്റ്റംബര്‍ 5 )
കളികളിലൂടെയും പാട്ടുകളിലൂടെയും മറ്റു നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും കുട്ടികളിലെ സര്‍ഗ്ഗാല്‍കതയും മറ്റു ശേഷികളും വളര്‍ത്താനുകുന്നതായിരുന്നു സാക്ഷരം ക്യാമ്പ് . ആഹ്ലാദകരവും വിജ്ഞാനപ്രദവുമായി ക്യാമ്പ്.


ഒക്ടോബര്‍ 2 ഗാന്ധി ജയന്തി
ഗാന്ധി ജയന്തി ദിനത്തില്‍ കുട്ടികളും പി ടി എ കമ്മിറ്റി അംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.

അദ്ധ്യാപകദിനം (2014 സെപ്റ്റംബര്‍ 5 )
ഡോ. രാധാകൃഷ്ണന്റെ അനുഭവക്കുറിപ്പുകള്‍ വായിച്ചു. പി ടി എ കമ്മിറ്റി അദ്ധ്യാപകരെ മെമെന്റോ നല്‍കി ആദരിച്ചു.

ഓണാഘോഷം ( നാടിന്റെ നന്മ)
2014 ലെ ഓണം പി ടി എയുടെയും നാട്ടുകാരുടെയും ഒത്തൊരുമയില്‍ ഗംഭീരമായി ആഘോഷിച്ചു. ഓണപ്പൂക്കളമൊരുക്കി. ഓണസദ്യ വിളമ്പി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക പഞ്ചായത്ത് മെമ്പര്‍, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമ്മമാര്‍ക്കായി ക്വിസ്, കസേരകളി, സ്പൂണ്‍ റെയ്സ് എന്നീ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
പി ടി എ യുടെ സാന്നിദ്ധ്യത്തില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.

 അക്ഷരത്തളിച്ചത്തിലേയ്ക്ക്
സാക്ഷരം അക്ഷരത്തളിച്ചത്തിലേയ്ക്ക് 2014 ആഗസ്റ്റ് 5 ന് പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു